കൊടുങ്ങല്ലൂർ: ഡി.വൈ.എഫ്.ഐ നേതാവായിരുന്ന കെ.യു. ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ ബി.ജെ.പിക്കാരായ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ സി.പി.എം ഏരിയാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. നഗരസഭാ ഭരണത്തിനെതിരെയും രൂക്ഷ വിമർശനം പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായി. കേരള പൊലീസിൽ സംഘപരിവാർ സ്വാധീനം വർദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ നടപടികൾ ഉണ്ടാകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കെ.യു. ബിജു വധക്കേസിൽ കോടതി വിധി വന്ന അവസരത്തിൽ സാമൂഹ്യ മാദ്ധ്.മങ്ങൾ കേന്ദ്രീകരിച്ച് നടന്ന പ്രതികരണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും ചുവടുപിടിച്ചാണ് ഏരിയാ കമ്മിറ്റിയിലും വിമർശനമുയർന്നത്. ദേശീയപാത വികസനം ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെ പ്രതിധികൾ ശ്ലാഘിക്കുകയും ചെയ്തു.