nimi-

തൃശൂർ: ക്ലബ്‌സ് ഒഫ് സലൂണിന്റെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് അവാർഡ് നിമി പ്രസാദിന്. മേക്കപ്പ് മേഖലയിൽ 15 വർഷത്തെ പരിചയമുള്ള നിമി പ്രസാദ് ബ്രൈഡൽ മേക്കപ്പിലൂടെയാണ് തുടങ്ങിയത്. യൂണിവേഴ്‌സൽ അച്ചീവേഴ്‌സ് ബുക്ക് ഒഫ് റെക്കാഡ്‌സിലും ഫ്യൂച്ചർ കലാമിന്റെ ബുക്ക് ഒഫ് റെക്കാഡിലും നിമിയെ ആദരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഫാഷൻ ക്രിസകോയുടെ സീസൺ ഒന്നിലെ ജേതാവായിരുന്നു. പുതുതായി വരുന്നവർക്കായി മേക്കപ്പ് ക്ലാസുകൾ നടത്തുന്ന നിമിയ്ക്ക് കുന്നംകുളത്ത് സ്വന്തമായി 'ലനോവിയ' മേക്കപ്പ് സ്റ്റുഡിയോയുണ്ട്. കുന്നംകുളം തിരുത്തിക്കാട് പെരുമ്പള പ്രസാദിന്റെ ഭാര്യയാണ്. മക്കൾ: കൃഷണേന്ദു, നന്ദകൃഷ്ണ.