
തൃശൂർ: ചേംബർ ഓഫ് കൊമേഴ്‌സ് വനിതാ വിഭാഗം നടത്തുന്ന ജിംഗിൾ ബെൽസ് പ്രദർശനം 12ന് രാവിലെ പത്തര മുതൽ വൈകീട്ട് വരെ ചേംബർ ഒാഫ് കൊമേഴ്‌സ് ഹാളിൽ നടത്തും. രാവിലെ 10.30ന് ഡെപ്യൂട്ടി മേയർ എം.എൽ.റോസി ഉദ്ഘാടനം ചെയ്യുമെന്ന് വിമൻസ് പ്രസിഡന്റ് ഡോ. കനക പ്രതാപ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഫാഷൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഹോം ലിനൻ, ക്രിസ്മസ് അലങ്കാര വസ്തുക്കൾ, കേക്കുകൾ, ജ്യൂസുകൾ, അച്ചാറുകൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. സെക്രട്ടറി മൃദു നിക്‌സൺ, മായ പരമശിവം, റൂബി ജോൺ, ശോഭ ജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.