nyuna

തൃശൂർ: സംസ്ഥാനതല ന്യൂനപക്ഷദിനാചരണം 18ന് രാവിലെ 10ന് തൃശൂർ ടൗൺ ഹാളിൽ നടക്കും. ന്യൂനപക്ഷ ഡയറക്ട്രേറ്റ്, ന്യൂനപക്ഷക്ഷേമ കമ്മിഷൻ, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ കമ്മിഷനംഗം പി. റോസ് അദ്ധ്യക്ഷത വഹിച്ചു. കമ്മീഷനംഗം എ. സെയ്ഫുദ്ദീൻ, ഡെപ്യൂട്ടി കളക്ടർമാരായ കെ. ശാന്തകുമാരി, സമീറ പി.എം, ഡോ. സുലൈഖ കെ.കെ എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട അതിരൂപത പ്രതിനിധി ഫാ. കാനൊട്ടിൽ വിധേയത്ത് ചെയർമാനും അഡ്വ. പി.യു.അലി ജനറൽ കൺവീനറുമായി സംഘാടക സമിതിയെ തെരഞ്ഞെടുത്തു.