തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഒൻപതാം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സി.പി.എം അംഗം കെ.ബി. ഷൺമുഖന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. എ.യു.പി സ്‌കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ 7 മുതൽ 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൻ ബുധനാഴ്ച നടക്കും. എൽ.ഡി.എഫിലെ വി. ശ്രീകുമാർ, യു.ഡി.എഫിലെ പി. വിനു, എൻ.ഡി.എയിലെ ജ്യോതിദാസ് എന്നിവരാണ് മത്സരിക്കുന്നത്. പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിന് വിജയിച്ചാലെ ഭരണം നിലനിറുത്താനാകൂ. എൽ.ഡി.എഫ്-05, യു.ഡി.എഫ്-05, എൻ.ഡി.എ-03 എന്നിങ്ങനെയാണ് കക്ഷിനില.