thailand
1

കൊടുങ്ങല്ലൂർ: തായ്‌ലാന്റിൽ നടന്ന വേൾഡ് യൂത്ത് ഗെയിംസിൽ ക്ലബ് ട്രോ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണമെഡൽ കരസ്ഥമാക്കിയ മുഹമ്മദ് അഫ്താബിനെ നഗരസഭാ ടൗൺഹാൾ വാർഡ് വികസന സമിതിയും കുടുംബശ്രീയും ചേർന്ന് അഭിനന്ദിച്ചു. നഗരസഭ ഉഴുവത്തുകടവിൽ പാറയിൽ വഹാബിന്റെയും സമീനയുടെയും മകനാണ് അഫ്താബ്. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ആർ. ജൈത്രൻ ഉപഹാരം നൽകി പൊന്നാട അണിയിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീദേവി തിലകൻ അദ്ധ്യക്ഷയായി. ടി.പി. പ്രബേഷ്, കെ.കെ. ഹാഷിക്ക്, സരിത വേണുഗോപാൽ, ഫസലുദ്ദീൻ, സെമീന വഹാബ് എന്നിവർ പ്രസംഗിച്ചു.