 
തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ ആൽഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സ്ഥാപിതമാകുന്ന ആരുഷ് ക്ലബ്ബിന്റെയും സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് കെയറിന്റെയും ഉദ്ഘാടനം ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദ്ദീൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ അദ്ധ്യക്ഷയായി. ഡോ. കെ.കെ. ശങ്കരൻ, എ.എസ്. പ്രിയങ്ക, പ്രൊഫ. നാരായണൻകുട്ടി, വിജിൻ വിൽസൺ, ഷാജി ചാലിശ്ശേരി, മേഘ്‌ന എന്നിവർ സംസാരിച്ചു.