durga
ദുർഗാപ്രസാദ്

തൃശൂർ: നാല്പത് വയസിൽ താഴെയുള്ള കവികളുടെ കൃതികൾക്കുള്ള വൈലോപ്പിള്ളി സ്മാരകസമിതിയുടെ 10000 രൂപയും കീർത്തി മുദ്രയുമടങ്ങുന്ന പുരസ്‌കാരത്തിന് ദുർഗാപ്രസാദിന്റെ ' രാത്രിയിൽ അച്ചാങ്കര ' എന്ന കവിതാസമാഹാരം അർഹമായി. കെ.വി.രാമകൃഷ്ണൻ , ഡോ. എ.എൻ. കൃഷ്ണൻ , ടി.ജി. അജിത, പ്രൊഫ എം. ഹരിദാസ് എന്നിവരടങ്ങുന്ന സമിതിയാണ് സമ്മാനാർഹമായ കൃതി തെരഞ്ഞെടുത്തത്. 22ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം നൽകും.