 
അന്തിക്കാട്: മനുഷ്യ സ്‌നേഹത്തിന് ഉദാത്തമാതൃകയായി സ്വന്തം വൃക്ക ചെറുപ്പക്കാരന് നൽകിയ ഷൈജു സായ്‌റാമിന് അനുമോദനങ്ങൾ നേർന്ന് നാട്ടിക നിസ ചാരിറ്റബിൾ ട്രസ്റ്റ്. സ്വന്തമെന്നു കരുതുന്നവർക്കു തോന്നാത്ത കനിവ് സുമേഷിനോട് കാണിച്ച പൊതുപ്രവർത്തകനായ ഷൈജു സായ്‌റാമിനെ പൊന്നാട ചാർത്തിയും മൊമെന്റോ നൽകിയും പി.എഫ്.എ ജില്ലാ സ്ഥാപക ഡയറക്ടർ ആര്യ ഭരതൻ അനുമോദിച്ചു. നിസ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആന്റോ തൊറയൻ, വൈസ് ചെയർമാൻ രാനിഷ് നാട്ടിക എന്നിവർ പ്രസംഗിച്ചു.