punarjani

തിരുവില്വാമല: തിരുവില്വാമലയിലെ പുനർജനി നൂഴൽ നാളെ നടക്കും. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വില്വാമലയിലാണ് പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ഓരോ ജന്മത്തെ പാപം നശിക്കുമെന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശിയിലാണ് ഭക്തജനങ്ങൾ പുനർജനി ഗുഹനൂഴുന്നത്. പുലർച്ചെ വില്യാദ്രിനാഥ ക്ഷേതത്തിലെ മേൽ ശാന്തി ഗുഹാമുഖത്തെത്തി പ്രത്യേക പൂജകൾ നടത്തി നെല്ലിക്ക ഉരുട്ടിയതിനു ശേഷമാണ് ഗുഹനൂഴൽ ആരംഭിക്കുന്നത്. എല്ലാവർഷവും പാറപ്പുറത്ത് ചന്തുവാണ് ഒന്നാമതായി പുനർജനി നൂഴാറുള്ളത്. ഇന്ന് വൈകുന്നേരം മുതൽ നൂഴുന്നവർക്കുള്ള ടോക്കൺ വില്വാദ്രിനാഥ സ്വാമി ക്ഷേത്ര ഓഫീസിൽ നിന്നും വിതരണം ചെയ്യും.