inauguration

മാള: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന, വൈദ്യുതി ചാർജ് വർദ്ധന എന്നിവയ്‌ക്കെതിരെയും പഞ്ചായത്ത് ഭരണ പരാജയത്തിനെതിരെയും മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ.ജെനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് ആത്തപ്പിള്ളി അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എ.എ.അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എൻ.എസ്.വിജയൻ, പി.ഡി.ജോസ്, ജോഷി കാഞ്ഞൂത്തറ, സോയ് കോലഞ്ചേരി, ഹകീം ഇഖ്ബാൽ, ഔസേപ്പച്ചൻ ജോസ്, കെ.ആർ.പ്രേമ, ശോഭന ഗോകുൽനാഥ്‌ തുടങ്ങിയവർ പ്രസംഗിച്ചു .