 
കൊടുങ്ങല്ലൂർ: മേത്തല ശാസ്താംകോവ് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കെ.ജി.ശ്രീനിവാസൻ തന്ത്രി കൊടിയേറ്റിയതോടെ ആരംഭം കുറിച്ചു. തുടർന്ന് അന്നപൂർണ്ണ വനിതാഭജൻസിന്റെ ചിന്ത് പാട്ട്, ശാസ്താംകോവിൽ വനിതാസമിതിയും റസിഡന്റ്സ് അസോസിയേഷനും വിവിധ പരിപാടികൾ അവതരിപ്പിച്ചു. രണ്ടാം ദിനമായ ചൊവ്വാഴ്ച രാത്രി നാഗരാജാവിനും, നാഗയക്ഷിക്കും കളം. മൂന്നാം ദിനമായ ബുധനാഴ്ച രാത്രി റഗാസ ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ട്. വ്യാഴാഴ്ച തിരുവാഭരണഘോഷയാത്രയും രാത്രി കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ് ശങ്കരാടി നാടകം. അഞ്ചാം ദിനം വൈകിട്ട് എഴുന്നള്ളിപ്പ്. നാമസങ്കീർത്തനവും, ആറിന് പളളിവേട്ട ഉത്സവവും. ഏഴാം ദിനം മഹോത്സവത്തോട് അനുബന്ധിച്ച് മേളപ്രമാണി ചൊവ്വല്ലൂർ മോഹനവാര്യരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോട് കൂടിയ പകൽപ്പൂരം, ആറാട്ട് സദ്യ, തുടർന്ന് ഓംകാർ നൃത്തവിദ്യാലയം നടത്തുന്ന നൃത്തനൃത്യങ്ങൾ, എട്ടാം ദിനം രാവിലെ ആറാട്ട് എന്നിവയും ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.