
കൊടുങ്ങല്ലൂർ : ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം ദളിതർക്കു നേരെ ആക്രമണം വർദ്ധിച്ചിരിക്കുകയാണെന്ന് അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ. അഖിലേന്ത്യാ ദളിത് അവകാശ സമിതി (എ.ഐ.ഡി.ആർ.എം) മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന തന്നെ മാറ്റാനുള്ള ശ്രമവും സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻ മുനിസിപ്പൽ ചെയർപേഴ്‌സൺ എം.യു.ഷിനിജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.ജി.ശിവാനന്ദൻ, പി.പി.സുഭാഷ്, സി.സി.വിപിൻ ചന്ദ്രൻ, ഇ.സി.അശോകൻ, അജിത് പുല്ലൂറ്റ്, എം.കെ.ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.