photo-

ചെറുതുരുത്തി: നിയമസഭാ സമിതിയിലെ അംഗങ്ങളായ എം.എൽ.എമാർ കലാമണ്ഡലം സന്ദർശിച്ചു. എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, ഹമീദ്, എൻ.കെ.അക്ബർ, ഇ.ടി.ടൈസൺ, അരുൺകുമാർ, എം.വിജിൻ, നിയമസഭാ ഉദ്യോഗസ്ഥർ, സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരാണ് സന്ദർശിച്ചത്. സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിലെ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കുകയും അത് സംബന്ധിച്ച വിശദമായ പരിശോധന നടത്തുകയുമാണ് സന്ദർശന ലക്ഷ്യം. വിവിധ വിഷയങ്ങളെക്കുറിച്ച് കലാമണ്ഡലം വൈസ് ചാൻസലർ, കലാമണ്ഡലം രജിസ്ട്രാർ എന്നിവരുമായി ചർച്ച നടത്തി.