
മാള: കുമ്പിടിയിലുള്ള തറവാട് ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതിയായ അങ്കമാലി വട്ടപറമ്പ് സ്വദേശി മാഴുവഞ്ചേരി റിജോ (25) മാള പൊലീസിന്റെ പിടിയിൽ. വിവിധ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ റിജോ, ചെങ്ങമനാട് സ്റ്റേഷനിലെ കൊലക്കേസ് പ്രതിയും കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ നിന്ന് നാടുകടത്തപ്പെട്ടയാളുമാണ്. അന്വേഷണ സംഘത്തിൽ മാള എസ്.ഐ : കെ.കെ.ശ്രീനി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദിബീഷ്, വഹദ്, അഭിലാഷ്, ഷറഫുദ്ദീൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിനു ദേവസി, ഹോം ഗാർഡ് വിനോദ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.