 
തൃശൂർ: ഇ.രഘുനന്ദനൻ പാർട്ടിക്കും സമൂഹത്തിനും വേണ്ടി ത്യാഗ ബുദ്ധിയോടെ പ്രവർത്തിച്ച നേതാവായിരുന്നെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.വി.ശ്രീധരൻ മാസ്റ്റർ. അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ഷാജൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ദേശീയ കൗൺസിൽ അംഗം എം.എസ്.സമ്പൂർണ,എസ.്‌ജെ.പി ജില്ലാ പ്രസിഡന്റ് എം.ഡി.രാജീവ്, കെ.ആർ. ഹരി,അഡ്വ. രവികുമാർ ഉപ്പത്ത്,ജസ്റ്റിൻ ജേക്കബ് എന്നിവർ സംസാരിച്ചു.