boat
പ്ളാസ്റ്റിക്ക് മലിനീകരണത്തിനെതിരെ ഓപ്പൺ വാട്ടർ ട്രായാതലോൺ

തൃപ്രയാർ: കാനോലിക്കനാലിലെ പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കാനോലി ക്രൂയ്‌സിന്റ നേതൃത്വത്തിൽ ചെമ്മാപ്പിള്ളിക്കടവിൽ ജില്ലയിലെ ആദ്യ ഓപ്പൺ വാട്ടർ ട്രായാത്തലോൺ നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 26 പേർ പങ്കെടുത്തു. പുഴയിൽ 750 മീറ്റർ നിന്തൽ, 20 കിലോമീറ്റർ സൈക്ലിംഗ്, അഞ്ച് കിലോമീറ്റർ സ്പ്രിന്റ് എന്നീ കായിക ഇനങ്ങളാണ് നടന്നത്. ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ ജെ.കെ. ഫ്രാൻസിസ്, ജിനോ വർക്കി, അരുൺജിത്ത് ഉണ്ണിക്കൃഷ്ണൻ എന്നിവരും 45 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മുരുഗൻ രഞ്ജിത്ത്, എൻ.ഡി. ജോസഫ്, പി. സുകേഷ് എന്നിവർ ഒന്നുമുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. അന്തിക്കാട് എസ്.ഐ: അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. ദിലീപ് ഇയ്യാനി, റോണി പുലിക്കോടൻ എന്നിവർ സംസാരിച്ചു.