 
തൃശൂർ: വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി എ.ഐ.സി.ആർ.പി ഗവേഷണ കേന്ദ്രം നടപ്പിലാക്കുന്ന എസ്.സി.എസ്.പി പട്ടികജാതി ഉപപദ്ധതി ആരംഭിച്ചു. ഐ.സി.എ.ആർ ധനസഹായത്തോടെയുള്ള പദ്ധതി വെറ്ററിനറി സർവകലാശാല നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ചാണ്. 52 പട്ടികജാതി കുടുംബങ്ങളെയാണ് തെരഞ്ഞെടുത്തത്. ഓരോ ഗുണഭോക്താവിനും 6 മാസം പ്രായമുള്ള 6 മുട്ടക്കോഴികളെയും 5 കിലോ ബ്രീഡർ തീറ്റയും സൗജന്യമായി നൽകി. സർവകലാശാല സംരംഭകത്വ വിഭാഗം ഡയറക്ടർ ഡോ. ടി.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.വിജയകുമാർ, ഡോ.ശ്യാം മോഹൻ കെ. എം., ഡോ. ശ്രീരഞ്ജിനി, ഡോ. ബീന സി. ജോസഫ് എന്നിവർ പ്രസംഗിച്ചു.