photo
1

തൃശൂർ: ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസ് പുരുഷ, വനിതാ വോളിബാൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന പുരുഷ, വനിതാ ടീമുകളുടെ സംസ്ഥാന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്നുളള കളിക്കാരെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽസ് ശനിയാഴ്ച നടക്കും. ചാലക്കുടി സർക്കാർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ രണ്ടുമണിക്കാണ് ട്രയൽസ്. 21, 22, 23 തീയതികളിൽ എറണാകുളത്താണ് സംസ്ഥാന സെലക്ഷൻ.താല്പര്യമുള്ളവർ ആധാറിന്റെ പകർപ്പുമായി എത്തിച്ചേരണം. ജില്ലാ ബീച്ച് പുരുഷ, വനിതാവോളിബാൾ ടീമുകളുടെ ജില്ലാതല സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് സെലക്ഷൻ ട്രയൽസിൽ പേര് രജിസ്റ്റർ ചെയ്യാം. 9048092229, 9447833625