photo
1

തൃശൂർ: ദേശീയ പഞ്ചായത്തീരാജ് മന്ത്രാലയം പ്രഖ്യാപിച്ച ദേശീയപഞ്ചായത്ത് അവാർഡുകളിൽ പഞ്ചായത്ത് ക്ഷമത നിർമാൺ സർവോത്തംസൻസ്ഥാൻ അവാർഡിന് കില അർഹരായി. സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് രാജ്യത്തുടനീളമുള്ള പഞ്ചായത്തി രാജ് സ്ഥാപനങ്ങളുടെ മാതൃകാപരമായ ശ്രമങ്ങളെ അംഗീകരിച്ചാണ് ഈ അവാർഡ് നൽകുന്നത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന പരിശീലനം സ്ഥാപനങ്ങളിൽ ദേശീയതലത്തിൽ ഒന്നാംസ്ഥാനത്തെത്തിയാണ് കിലയെ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.തദ്ദേശസ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള കിലയുടെ ഇടപെടലുകളും അംഗീകാരം നേടികൊടുത്തു. ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതിമുർമു അവാർഡ്‌ സമ്മാനിക്കും.