 
തൃശൂർ: പണ്ഡിറ്റ് കറുപ്പനെക്കുറിച്ച് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന എ.പേൾ ഫ്രം റിനൈസൻസ് പണ്ഡിറ്റ് കറുപ്പന്റെ പ്രകാശനം 13 ന് വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം നിർവഹിക്കുമെന്ന് പണ്ഡിറ്റ് കറുപ്പൻ വായനശാല സെക്രട്ടറി യു.ടി.പ്രേംനാഥ് അറിയിച്ചു. മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക ട്രസ്റ്റിന്റെ മഹാകവിയുടെ പേരിലുള്ള പുരസ്‌കാരം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപന് ചടങ്ങിൽ സമ്മാനിക്കും. പി.ബി മുരളീമോഹൻ, എൻ.എച്ച് സാംസൺ മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.