 
തൃശൂർ: പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ അതിജീവിച്ച് കരുത്ത് തെളിയിച്ച നേതാവായിരുന്നു സി.എൻ.ബാലകൃഷ്ണനെന്ന് മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. സി.എൻ.ബാലകൃഷ്ണന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഡി.സി.സി ഓഫീസിൽ ചേർന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി.പോൾ അദ്ധ്യക്ഷത വഹിച്ചു. ഒ.അബ്ദുറഹ്മാൻകുട്ടി, പി.എ.മാധവൻ, എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, അനിൽ അക്കര, ജോസഫ് ചാലിശ്ശേരി,സുനിൽ അന്തിക്കാട്,എ.പ്രസാദ്, ജോൺ ഡാനിയേൽ, സി.സി.ശ്രീകുമാർ, രാജേന്ദ്രൻ അരങ്ങത്ത്, സി.ഒ.ജേക്കബ്, സി.ബി.ഗീത, അഡ്വ. പി.ആർ.സുരേഷ്, കെ.എച്ച്.ഉസ്മാൻഖാൻ, കെ.ഗോപാലകൃഷ്ണൻ, ജോസഫ് പെരുമ്പിളളി എന്നിവർ പ്രസംഗിച്ചു,