yajnam
1

കൊടുങ്ങല്ലൂർ : തിരുവള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഗീതജ്ഞാനയജ്ഞം ആരംഭിച്ചു. തുടർച്ചയായി ആറാമത്തെ വർഷമാണ് ഇവിടെ ഗീതാജ്ഞാനയജ്ഞം നടക്കുന്നത്. കോഴിക്കോട് ചിന്മയ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ. രാവിലെ 10 മണിക്ക് സ്വാമിയെ ഗീതാശ്ലോകം ജപിച്ചുകൊണ്ട് പൂർണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് എം.കെ. ഉദയഭാനു അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ ക്ഷേത്രം അടികൾ സത്യധർമ്മനടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അമൃത വിദ്യാലയം അദ്ധ്യാപികയും ആദ്ധ്യാത്മിക ആചാര്യയുമായ ഷീല, മാതൃസമിതി അദ്ധ്യക്ഷ സുരാഖി പ്രസാദ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച ഇന്ദുലേഖ, ഡോ. വി.എ. അക്ഷയ, ഡോ. വൃന്ദ, ഡയാന ഷാജി എന്നിവരെ അനുമോദിച്ചു. അമൃത ജിഫിൻ, ധന്യ സെൽവകുമാർ, ബീന ജനാർദ്ദനൻ, സീന ഗിരീഷ്, പ്രമിത സജിത്ത്, സുരേഷ്, ഉണ്ണിക്കൃഷ്ണൻ എന്നിവ നേതൃത്വം നൽകി. തുടർച്ചയായി ഏഴുദിവസവും 10.30 മുതൽ 12 വരെയാണ് യജ്ഞം നടക്കുന്നത്. 16 ന് സമാപിക്കും.