
തൃശൂർ: അമല മെഡിക്കൽ കോളേജിൽ ആരംഭിച്ച ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി വേലൂരിൽ പ്രവർത്തിക്കുന്ന തളിർ ബഡ്‌സിന്റെ ക്രിസ്മസ് സ്റ്റാൾ ആരംഭിച്ചു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി ഉദ്ഘാടനം നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരയ്ക്കൽ, അമല ഗ്രാമ കോ-ഓർഡിനേറ്റർ ജിത്തു എന്നിവർ പ്രസംഗിച്ചു.