photo
1

തൃശൂർ: ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉപാസകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപ്പറേറ്റ് ഭീമന്മാരുടെ പാദസേവകനായി തരംതാണുപോയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സി.പി.ഐ നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി തൃശൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കൗൺസിൽ അംഗം സാറാമ്മ റോബ്‌സൺ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി.സുമേഷ്, ടി.ഗോപിദാസ്, ബിനോയ് ഷെബീർ, ഐ.സതീഷ് കുമാർ, എം.രാധാകൃഷ്ണൻ, ശാന്ത അപ്പു, ടി.കെ.ഇബ്രാഹിം, റോയ് .കെ.പോൾ, സി.ആർ.റോസിലി തുടങ്ങിയവർ സംസാരിച്ചു.