 
കയ്പമംഗലം: അതിദരിദ്രർക്ക് ഉപജീവനത്തിനായി സർക്കാരിന്റെ ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ എടത്തിരുത്തി പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത മാരാത്ത് ഗീതു മണികണ്ഠന് ലോട്ടറി വിൽക്കുന്നതിന് സ്റ്റാൻഡും പഗോഡയും നൽകി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീദേവി ദിനേഷ് അദ്ധ്യക്ഷയായി. സുബൈദ അബ്ദുൾ ജബ്ബാർ, ഷൈലജ രവീന്ദ്രൻ, വാസന്തി തിലകൻ, എം.എസ്. നിഖിൽ, സനീഷ്, റോബിൻസൺ, ഷനിത ലെനിൻ, പ്രജിത, ഷിനി തുടങ്ങിയവർ പങ്കെടുത്തു.