കൊരട്ടി: പൊങ്ങം നൈപുണ്യ കോളേജിന് നാഷണൽ അക്രഡിറ്റേഷൻ കൗൺസിലിന്റെ എ ഡബിൾ പ്ലസ് അംഗീകാരം ലഭിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷനുള്ള കോളേജാണ്. കേരളത്തിലെ രണ്ടായിരത്തോളം കോളേജുകളിൽ പത്തെണ്ണത്തിന് മാത്രമേ ഈ അംഗീകാരം ലഭിച്ചിട്ടുള്ളൂ. സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ കോളേജാണ് നൈപുണ്യ. 1500ഓളം വിദ്യാർത്ഥികളുള്ള കോളേജിനെ പ്രിൻസിപ്പൽ റവ. ഡോ. പോളച്ചൻ കൈത്തോട്ടുങ്കലാണ് നയിക്കുന്നത്.