break

തൃശൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ജില്ലാ ചാപ്റ്റർ സംഘടിപ്പിച്ച ശാസ്ത്ര സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കെ.എഫ്.ആർ.ഐ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി.സജീവ് ഉദ്ഘാടനം ചെയ്തു. 'കപട യുക്തികളെ തിരിച്ചറിയാം' എന്ന വിഷയത്തിലുള്ള പ്രഭാഷണവും അദ്ദേഹം നിർവഹിച്ചു. സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.എൻ.തങ്കച്ചൻ, പ്രൊഫ. കെ പാപ്പുട്ടി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ഡോ. പി.എസ്.ബാബു അദ്ധ്യക്ഷനായി. ജില്ലാ ചാപ്റ്റർ പ്രസിഡന്റായി ടി.കെ.ശ്രീനിവാസനേയും സെക്രട്ടറിയായി ആർ.സുനിതയേയും വൈസ് പ്രസിഡന്റുമാരായി ജി.നാരായണൻ, ഡോ. ഷീനജ, ബോണിഫസ് ബെന്നി എന്നിവരേയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: രവി എം. കൃഷ്ണൻ, ഡോ. മുകുന്ദൻ, ശോഭ കൊച്ചുണ്ണി, സുകുമാരൻ, അബ്ദുൾ നവാസ്, വേണുഗോപാലൻ, നന്ദഗോപൻ, എ.എം.സുരേഷ് കുമാർ, പി.കെ.ധർമ്മജൻ , ഗ്രാംഷി, രാധിക.