 
തൃശൂർ: ലൈംഗിക തൊഴിലാളികളും ഓട്ടോ തൊഴിലാളികളുമടങ്ങുന്ന വിഭാഗങ്ങളുടെ ജീവിതം പകർത്തുന്ന ഭാരതപ്പുഴ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം നാളെ മുതൽ ഗിരിജ തിയേറ്ററിൽ തുടങ്ങും. ദിവസവും വൈകീട്ട് മൂന്നിനാണ് പ്രദർശനം. നളിനി ജമീലയുടെ ജീവിതത്തെയും തെരുവിലെ ജീവിതങ്ങളെയുമാണ് ചലച്ചിത്രം ഫോക്കസ് ചെയ്യുന്നതെന്ന് സംവിധായകൻ മണിലാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. മികച്ച നടിക്കുള്ള സ്‌പെഷൽ ജൂറി അവാർഡ് നേടിയിട്ടുള്ള സിജി പ്രദീപാണ് നായിക. ടി.എം ക്രിയേഷൻസിന്റെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ നടി സിജി പ്രദീപ്, നടൻ ദിനേശ് ഏങ്ങൂർ, നളിനി ജമീല, രതി പതിശേരി എന്നിവരും പങ്കെടുത്തു.