dog
1

പഴുവിൽ: ചാഴൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വളർത്തുനായ ശല്യം രൂക്ഷം. ചിറ്റുവേലിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വളർത്തുന്ന 24 നായകളാണ് പരിസരവാസികൾക്കും നാട്ടുകാർക്കും തലവേദയായിരിക്കുന്നത്. ശല്ല്യം രൂക്ഷമായതോടെ സമീപവാസികളായ 54 വീട്ടുകാർ ഒപ്പിട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഇതു സംബന്ധിച്ച അന്വേഷത്തിനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും നായ്ക്കൾ വളയുകയുണ്ടായി. 24 നായകളുടെ കണക്കാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. നായ്ക്കൾക്ക് കുത്തിവയ്പ് നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സമീപത്തെ വീടുകളിലെ കോഴികളെ പിടിച്ചു തിന്നുക, വീടിനുള്ളിൽ കയറി കിടക്ക കടിച്ച് നശിപ്പിക്കുക, വരാന്തകളിൽ വിസർജിക്കുക, വഴിയാത്രക്കാരെ ഓടിക്കുക എന്നീ ഉപദ്രവങ്ങളാണ് നായകൾ നടത്തിവരുന്നത്.