photo

തൃശൂർ: ആവിഷ്‌കാർ ഫോട്ടോഗ്രാഫി പ്രദർശനം ഇന്നു മുതൽ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ആരംഭിക്കും. 18ന് അവസാനിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സിനിമ നിരൂപകൻ പ്രഫ. ഐ.ഷൺമുഖദാസ് ഉദ്ഘാടനം ചെയ്യും. രാജൻ കുറ്റൂർ, രാജേഷ് നാട്ടിക, മുഹമ്മദ് സഫി, അരവിന്ദൻ മണലി, പ്രദീപ് കുന്നമ്പത്ത് എന്നിവരുടെ അഞ്ചു വീതം ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്. ഫൈൻ ആർട്ട് ഫോട്ടോഗ്രാഫി ഗണത്തിൽപ്പെടുന്നവയാണ് തങ്ങളുടെ എല്ലാ ചിത്രങ്ങളുമെന്ന് ഫോട്ടോഗ്രാഫർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓരോരുത്തരും ഏറ്റവും പുതുതായി ചിത്രീകരിച്ചതും കലാപരമായ മികവ് പുലർത്തുന്നതുമായ ചിത്രങ്ങളാണ് പ്രദർശനത്തിന് നൽകിയിരിക്കുന്നത്.