radiation

തൃശൂർ: റേഡിയേഷൻ തെറാപ്പിയുടെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന സമ്മേളനം 14, 15 തിയതികളിൽ ചേർപ്പ് ശ്രീലകം ലൈഫ്‌ലോംഗ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. റേഡിയേഷൻ സംബന്ധിച്ച അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള അറിവുകൾ സമ്മേളനത്തിൽ വിദഗ്ധർ പങ്കുവയ്ക്കും. സമ്മേളനത്തിൽ ഡോ. കെ. ഭാസ്‌കരൻ പിള്ളയെ ആദരിക്കും. 14ന് വൈകീട്ട് 5.45ന് അക്കരൈ സിസ്റ്റേഴ്‌സിന്റെ കർണാടക സംഗീത കച്ചേരിയുമുണ്ടായിരിക്കും. മെഡിക്കൽ വിദ്യാർഥികളും റേഡിയേഷനുമായി ബന്ധപ്പെട്ട വിദഗ്ധർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ 9446054520 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇത് ആദ്യമായാണ് ഇത്തരം സമ്മേളനം നടത്തുന്നതെന്ന് ഡോ. സി.വി.കൃഷ്ണൻ, രാജീവ് മേനോൻ, ഡോ. ബി.ആർ.ഗോവിന്ദൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.