kala

തൃശൂർ: കലാമണ്ഡലത്തിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന യു.ജി.സി അദ്ധ്യാപകരുടെ അഭിമുഖം സംബന്ധിച്ച് അനിശ്ചിതത്വം.

ചെറുതുരുത്തി നെടുമ്പുര പറക്കുന്നത്ത് വീട്ടിൽ ഹരിത (29) ഹെെക്കോടിതിൽ നൽകിയ റിട്ട് ഹർജിയെ തുടർന്നാണിത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തുടർ നടപടകളെടുക്കാനാകില്ല. ഉത്തരവിൽ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് കലാമണ്ഡലം നിയമോപദേശം തേടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കലാമണ്ഡലം താത്കാലിക അദ്ധ്യാപകരെ പിരിച്ചുവിട്ടത് വിവാദമായിരുന്നു. പിന്നീട് അവരെ തിരിച്ചെടുത്തു. സാമ്പത്തിക പ്രതിസന്ധിക്കിടെ ഉയർന്ന ശമ്പളത്തിന് യു.ജി.സി അദ്ധ്യാപകരെ നിയോഗിക്കുന്നതും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. സർക്കാർ ഗ്രാൻ്റ് കിട്ടാത്തതിനെ തുടർന്ന് ഒരു ഇടവേളയ്ക്കു ശേഷം കലാമണ്ഡലത്തിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കാൻ ധാരണയായിരുന്നു. ഒന്നര കോടി അഡീഷണൽ ഗ്രാൻ്റിന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാലേ ശമ്പളപ്രതിസന്ധിക്ക് പരിഹാരമാകൂ.