
തൃശൂർ: അന്തരിച്ച പത്മഭൂഷൺ ഫാ. ഗബ്രിയേലിന്റെ 110-ാം പിറന്നാളിനോടനുബന്ധിച്ച് അമല മെഡിക്കൽ കോളേജിൽ നടത്തിയ ശിഷ്യസംഗമത്തിന്റെ ഉദ്ഘാടനവും എ ഗബ്രിയേൽ ടച്ച് എന്ന സോവനീറിന്റെ പ്രകാശനവും മുൻ എയർ ഇന്ത്യ ചെയർമാനും ശബരിമല എയർപോർട്ടിന്റെ സ്‌പെഷ്യൽ ഓഫീസറുമായ തുളസിദാസ് നിർവഹിച്ചു. ഇ.എം ഗ്രൂപ്പ് ചെയർമാൻ ഇ.എം.ജോണി, എൻജിനിയർ ആർ.കെ.രവി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, മുൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ എന്നിവർ പ്രസംഗിച്ചു. ഗബ്രിയേലച്ചന്റെ പൂർവ വിദ്യാർത്ഥികളും സഹപ്രവർത്തകരും സംബന്ധിച്ചു.