 
കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യഫെഡ് മൈക്രോ ഫിനാൻസ് വായ്പ നൽകി. മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ഷീല രാജ്കമൽ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമദാസ് അദ്ധ്യക്ഷനായി. പ്രൊജക്ട് ഓഫീസർ സിന്ധു, സിജി എന്നിവർ പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, സംഘം പ്രസിഡന്റ് എം.ബി. സജിത, സെക്രട്ടറി വി.ജി. നാരായണൻ എന്നിവർ സംസാരിച്ചു. ലല്ല ഉണ്ണിക്കൃഷ്ണൻ, എ.എം. ഷിഹാബ്, കെ.ആർ. നാരായണൻ എന്നിവർ നേതൃത്വം നൽകി. പന്ത്രണ്ട് സ്വയം സഹായ സംഘങ്ങളിലെ നൂറ് പേർക്കാണ് ഇത്തരത്തിൽ വായ്പ നൽകിയത്.