justice

തൃശൂർ: സെന്റർ ഫോർ പ്രൊട്ടക്‌ഷൻ ഒഫ് സോഷ്യൽ ജസ്റ്റിസിന്റെ (സി.പി.എസ്.ജെ) സംസ്ഥാന സംഗമം 14ന് തൃശൂർ ജവഹർ ബാലഭവനിൽ നടക്കും. രാവിലെ 9.30ന് ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് സി.പി.എസ്.ജെ. വിവിധ ജില്ലകളിൽ നിന്നായി 300ൽ ഏറെ അംഗങ്ങൾ പങ്കെടുക്കും. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിമാരായ പി.എസ്.ഗോപിനാഥൻ, മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ്, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.എസ്.ഗുണവർദ്ധനൻ എന്നിവർ പങ്കെടുക്കും.

പ്രൊഫ.പി.സി.തോമസ്, കളരിക്കൽ വാസുദേവൻ വൈദ്യർ, ജോസഫ് ഡിസിൽവ മൂന്നാർ എന്നിവരെ ആദരിക്കും. സി.പി.എസ്.ജെ ദേശീയ ചെയർമാൻ പി.എൻ.വിജയകുമാർ, ജനറൽ സെക്രട്ടറി അഡ്വ.സി.എ.ജോജോ, കെ.എച്ച്.ദാനചന്ദ്രൻ, ബാലൻ കണിമംഗലത്ത്, പി.ഡി.ജയശങ്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.