yajnam
1

കൊടുങ്ങല്ലൂർ: ആദ്ധ്യാത്മിക സമിതിയുടെ നേതൃത്വത്തിൽ എടവിലങ്ങ് സുകൃതം കൂട്ടുകുടുംബം സഭാഗൃഹത്തിൽ വച്ച് ഭഗവത് ഗീതാജയന്തി ദിനമായ വൃശ്ചിക മാസത്തിലെ ഏകാദശിയിൽ ഗീതാജ്ഞാന യജ്ഞത്തിന് തുടക്കമായി. കോഴിക്കോട് ചിന്മയാമിഷനിലെ സ്വാമി ജിതാത്മാനന്ദയാണ് ഗീതാപഠനത്തിന്റെ ആചാര്യൻ. മൂന്നാം അദ്ധ്യായമായ കർമ്മയോഗത്തെ അടിസ്ഥാനമാക്കിയാണ് പഠനം. മാധവ് ജി പാഠശാല ആചാര്യൻ വേലുണ്ണി തന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിച്ചു. കളംപാട്ട് ആചാര്യൻ സദാനന്ദൻ മണ്ണാന്തറ ഗീതാപഠനം ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് ശശിമേനോൻ അദ്ധ്യക്ഷനായി. ശിവകൃഷ്ണപുരം ക്ഷേത്രം ശാന്തി കഴുവിലങ്ങ് തെക്കെമഠം നന്ദകുമാർ ശാന്തി ഭദ്രദീപം കൊളുത്തി. എടവിലങ്ങ് ദണ്ഡായുധപാണി ക്ഷേത്രത്തിലെ പി.എസ്. മുരളീധരൻ ശാന്തി, എഴുത്തുകാരി അംബികാദേവി കൊട്ടേക്കാട്ട് എന്നിവരെ ആദരിച്ചു. ശിവകൃഷ്ണപുരം ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് ശിവൻ പിള്ള, ശിവകൃഷ്ണ ആദ്ധ്യാത്മിക സമിതി സംയോജക രേഖാ സുരേഷ്, സുകൃതം പകൽവീട് സംയോജക ശാരദ എന്നിവർ സംസാരിച്ചു. വൈകിട്ട് 5 മുതൽ 6.30 വരെയാണ് പഠനം. ഞായറാഴ്ച സമാപിക്കും.