sree

കയ്പമംഗലം: കോയമ്പത്തൂർ കർപ്പഗം യൂണിവേഴ്‌സിറ്റിയിൽ നിന്ന് മൈക്രോബയോളജിയിൽ (ബയോസയൻസ്) കെ.എസ്.ശ്രീലക്ഷ്മി ഡോക്ടറേറ്റ് നേടി. നോർത്ത് പറവൂർ എസ്.എൻ.ജി.ഐ.എസ്.ടി. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വകുപ്പ് മേധാവിയാണ്. കേരളകൗമുദി തൃശൂർ യൂണിറ്റ് സീനിയർ പരസ്യമാനേജർ കയ്പമംഗലം പോണത്ത് വീട്ടിൽ പി.ബി.ശ്രീജിത്തിന്റെ ഭാര്യയും കണ്ണനാംകുളം കളരിക്കൽ പരേതനായ കെ.ജി.ശക്തിധരപണിക്കരുടെയും സരളാദേവിയുടെയും മകളുമാണ്. മകൻ: ധനഞ്ജയ് കൃഷ്ണ (അഞ്ചാം ക്‌ളാസ് വിദ്യാർത്ഥി, എസ്.എൻ. വിദ്യാഭവൻ, ചെന്ത്രാപ്പിന്നി.)