
ഏങ്ങണ്ടിയൂർ: നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ഏങ്ങണ്ടിയൂർ ശാഖാ വൈസ് പ്രസിഡന്റുമായ തേറമ്പിൽ സുഗതൻ (84) നിര്യാതനായി. യൂണിയൻ കാർബൈഡിൽ സീനിയർ മാനേജരായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രഭാവതി ടീച്ചർ (റിട്ട. അദ്ധ്യാപിക, നാഷണൽ ഹൈസ്‌കൂൾ). മക്കൾ: പ്രശാന്ത് (കൺസൾട്ടന്റ്), ദേവി (അദ്ധ്യാപിക, നാഷണൽ ഹൈസ്‌കൂൾ). മരുമക്കൾ: രജിത ടീച്ചർ (ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ), ദേവദാസ് (റിട്ട. ഓഡിറ്റ് മാനേജർ, ബീവറേജസ് , തൃശൂർ)