
ഇരിങ്ങാലക്കുട : കെ.എസ്.ടി.എ ജില്ലാ സമ്മേളനം വിജയകരമായി നടത്തുന്നതിനായി പെരിങ്ങോട്ടുകര സ്കൂളിൽ സംഘാടക സമിതി യോഗം ചേർന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡെന്നി കെ. ഡേവിഡ് അദ്ധ്യക്ഷനായി. കെ. പ്രമോദ്, സി.യു. പ്രവീൺ, സി.എ. നസീർ, എ.എസ്. ദിനകരൻ, ലത ചന്ദ്രൻ എന്നിവർ സംസാരിച്ചു. 101 അംഗങ്ങളുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എ.എസ്. ദിനകരൻ ചെയർമാനും യു.എസ്. പ്രവീൺ ജനറൽ കൺവീനറുമാണ്. ജനുവരി 18,19 തീയതികളിലായി പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസിലാണ് സമ്മേളനം. 12 സബ് ജില്ലകളിൽ നിന്നായി നാനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.