ezhu
ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

തൃശൂർ: ഉത്സവസ്ഥലത്ത് ആനയിടഞ്ഞാൽ എന്തു ചെയ്യും?. പകലെഴുന്നെള്ളിപ്പ് എങ്ങനെ നടത്തും?... ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവ സംഘാടകരുടെ മനസിൽ. നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിച്ചിരിക്കുന്നതിനിടെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുനിർദ്ദേശങ്ങളുമായി കൊച്ചിൻ ദേവസ്വം ബോർഡും രംഗത്തെത്തി. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാണ് ഉത്തരവ്. എഴുന്നെള്ളിപ്പിൽ പാലിക്കേണ്ട ഹൈക്കോടതി നിബന്ധനകൾക്ക് പുറമെ പൊതുനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. എല്ലാ ക്ഷേത്രോപദേശക സമിതികൾക്കും ഈ ഉത്തരവ് നൽകണമെന്ന് പ്രത്യേകം പറയുന്നുമുണ്ട്.
ഉത്സവങ്ങൾക്ക് ഒരു മാസം മുമ്പ് അനിമൽ വെൽഫയർ അസോസിയേഷൻ ജില്ലാകമ്മിറ്റിക്ക് ആനയുടെ പേരുവിവരമടങ്ങിയ അപേക്ഷ നൽകണം. അതിൽ ആനയുടെ തിരിച്ചറിയൽ അടയാളവുമുണ്ടാകണം. ആനകളുടെ താത്കാലിക സംരക്ഷണത്തിന് ഏർപ്പെടുത്തിയ സൗകര്യങ്ങളുടെ വിവരങ്ങളും വേണം. എഴുന്നെള്ളിപ്പിന്റെ വഴി, സമയം എന്നിവയും ആനയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഉൾപ്പെടുത്തണം. എഴുന്നെള്ളിപ്പിന് 10 ദിവസം മുമ്പും അഞ്ചു ദിവസത്തിനു ശേഷവും ആന പങ്കെടുക്കുന്ന ചടങ്ങുകൾ (ടൂർ പ്രോഗ്രാം) അപേക്ഷയിലുണ്ടാകണം. മദക്കാലം വ്യക്തമാക്കുന്ന വെറ്ററിനറി സർജന്റെ സർട്ടിഫിക്കറ്റും ഹാജരാക്കണം.
ഒരു കൊല്ലത്തിനിടെ ആന വിരണ്ടിട്ടുണ്ടെങ്കിൽ ആനകളെയും ആളുകളെയും ഒഴിപ്പിക്കാൻ അഗ്‌നിരക്ഷസേന അംഗീകരിച്ച ഒഴിപ്പിക്കൽ പദ്ധതി വേണം. ഷെൽട്ടർ വൃത്തിയുള്ളതായിരിക്കണം. ഇതിന്റെ മേൽക്കൂരയ്ക്ക് 5.5 മീറ്റർ ഉയരമുണ്ടാകണം. നിയമപ്രകാരമുള്ള ഭക്ഷണം ഏർപ്പെടുത്തണം. തറ പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാകണം. ഡ്രൈനേജ് സംവിധാനമുണ്ടാകണം. ആനയ്ക്ക് സ്വയം കുടിക്കാൻ പറ്റുന്ന തരത്തിൽ തുടർച്ചയായി കുടിവെള്ളം ലഭ്യമാക്കണം.

മറ്റു നിബന്ധനകളിൽ ചിലവ