
തൃശൂർ: സംസ്ഥാനത്തെ 273 മനുഷ്യ- വന്യജീവി സംഘർഷമേഖലകൾ (ഹോട്ട്സ്പോട്ടുകൾ) കേന്ദ്രീകരിച്ച് സംഘർഷം കുറയ്ക്കാനുള്ള വനംവകുപ്പിൻ്റെ മാസ്റ്റർ പ്ലാൻ പുരോഗതിയിൽ. ആനകൾ നശിപ്പിച്ച സൗരോർജ്ജ വേലികൾ പുന:സ്ഥാപനിക്കുന്നത് ഉൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടങ്ങിയതാണ് പ്ലാൻ.
കാട്ടാന ആക്രമണത്തിലും മറ്റുമായി കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 915 പേർ കൊല്ലപ്പെട്ടു. 7,917 പേർക്ക് പരിക്കേറ്റു. 2018-19ലാണ് ഏറ്റവും കൂടുതൽ മരണമുണ്ടായത് 146. മരിച്ചവരുടെ കുടുംബങ്ങൾക്ക് 27 കോടി രൂപയും പരിക്കേറ്റവർക്ക് 24 കോടിയും നൽകി. ആറ് മാസത്തിനിടെ 2,516 സ്ഥലങ്ങളിൽ ആനശല്യമുണ്ടായി. വിളകൾക്കും വസ്തുക്കൾക്കും നഷ്ടമുണ്ടായ 600 സംഭവങ്ങളുണ്ടായി. വനം വകുപ്പിൻ്റെ ഇടപെടലിലൂടെ 1,750 കേസുകളിൽ അപകടമൊഴിവാക്കി.
10 വര്‍ഷത്തിനിടെയുണ്ടായ വന്യജീവി സംഘര്‍ഷങ്ങളെക്കുറിച്ച് പഠിച്ചാണ് ഹോട്ട്സ്പോട്ടുകൾ തിരിച്ചറിഞ്ഞത്. ഇതില്‍ 30 പഞ്ചായത്തുകള്‍ അതിതീവ്ര സംഘര്‍ഷ മേഖലകളാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതലുള്ള പ്രദേശങ്ങളെ 12 ലാന്‍ഡ്സ്‌കേപ്പുകളായി തിരിച്ചാണ് പ്രവർത്തനം. ലാന്‍ഡ്സ്‌കേപ്പ്തല മാസ്റ്റര്‍ പ്ലാനുകള്‍ ക്രോഡീകരിച്ച് സംസ്ഥാനതല കര്‍മ്മപദ്ധതിയുണ്ടാകു രൂപം നൽകും.
സംസ്ഥാനത്തെ 1400 കിലോമീറ്ററിലുള്ള സൗരോര്‍ജ്ജ വേലികളില്‍ തകരാറുണ്ട്. പഞ്ചായത്ത്, ജാഗ്രതാസമിതികൾ എന്നിവയുടെ പങ്കാളിത്തത്തോടെ തരംതിരിച്ച് അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ചെറിയ പണികൾ വനംവകുപ്പ് ജീവനക്കാർ തന്നെയാണ് ചെയ്യുന്നത്. കൂടുതലുള്ളത് ടെൻഡർ വിളിച്ച് ചെയ്യും. സോളാർ പാനലുകളും ബാറ്ററികളും മറ്റും പ്രവർത്തിക്കാത്ത ഭാഗങ്ങളിലെ വേലികൾ കാട്ടാനകൾ വലിയ തോതിൽ നശിപ്പിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ വൈദ്യുതി വേലികളും പലയിടത്തും പ്രവർത്തനക്ഷമമല്ല. ആകെ 2,200 കിലോമീറ്ററിലാണ് സൗരോർജ വേലിയുള്ളത്.
കണക്ക് ഇങ്ങനെ (2022-23)
സംഘർഷങ്ങൾ 8,873
മരണം 98
പരിക്ക് 871
ചത്ത കുന്നുകാലികൾ 65
മിഷൻ ഫെൻസിംഗ് പദ്ധതിയിൽ നല്ല പുരോഗതിയുണ്ട്. സംഘർഷം കുറയ്ക്കാൻ എ.ഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തും.
- മുഹമ്മദ് അൻവർ
അസി.കൺസർവേറ്റർ, വനംവകുപ്പ്