johnson-master

വടക്കാഞ്ചേരി: സ്മൃതി സാംസ്‌കാരിക പൈതൃക പഠനവേദിയുടെ നേതൃത്വത്തിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ അനുസ്മരണവും വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കലും 15ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് കേരളവർമ്മ വായനശാല ഹാളിൽ സംഗീതജ്ഞൻ ദേശമംഗലം നാരായണൻ ഉദ്ഘാടനം ചെയ്യും. ജോസഫ് പൂമല അദ്ധ്യക്ഷനാകും. റഷീദ് പാറക്കൽ, ഡോ. ടെസി റോണി, കൈരളി ടീച്ചർ, അനുശ്രീ ദീപക്, ഗായത്രി ഗോപകുമാർ എന്നിവരെയാണ് ആദരിക്കുക. വാർത്താസമ്മേളനത്തിൽ ജോസഫ് പൂമല, കെ.വി.മോഹൻദാസ്, മോഹനൻ അവണപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു.