
തൃശൂർ: അർണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന്റെ 325-ാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പുത്തൻപാനയുടെ സംഗീത നൃത്ത ആവിഷ്‌കാരം സംഘടിപ്പിക്കുന്നു. 16ന് വൈകീട്ട് നാലിന് ലൂർദ്ദ് കത്തീഡ്രൽ അങ്കണത്തിലാണ് പരിപാടി. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. 3500 മാതൃവേദി അംഗങ്ങൾ പങ്കെടുക്കും. അർണോസ് പാതിരിയുടെ പ്രധാന സാഹിത്യ കൃതികളിൽ പ്രസിദ്ധമാണ് പുത്തൻപാന. പത്രസമ്മേളനത്തിൽ മാതൃവേദി ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, പ്രസിഡന്റ് എൽസി വിൻസന്റ്, സെക്രട്ടറി ജീന ജോസഫ്, ട്രഷറർ ശോഭ ജോൺസൻ, കൺവീനർ ലിസി പോൾ എന്നിവർ പങ്കെടുത്തും.