
തൃശൂർ: വാക്കേഴ്‌സ് ക്ലബ്ബിന്റെ വാർഷിക സ്‌പോർട്‌സ് മത്സരങ്ങൾ 15 മുതൽ 22 വരെ വിവിധ സ്ഥലങ്ങളിലായി നടത്തും. കോർപറേഷൻ സ്റ്റേഡിയത്തിൽ 15ന് രാവിലെ 7.30ന് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.കെ.ജലീൽ അധ്യക്ഷത വഹിക്കും. രക്ഷാധികാരി ടി.എസ്.പട്ടാഭിരാമൻ മുഖ്യാതിഥിയാകും. നാലു വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ക്രിക്കറ്റ് കേരളവർമ കോളജിലും ബാറ്റ്മിന്റൺ ഇൻഡോർ സ്‌റ്റേഡിയത്തിലും നീന്തൽ മിഷ്യൻ ക്വാർട്ടേഴ്‌സ് അക്വാറ്റിക് ക്ലബ്ബിലും ഫുട്‌ബോൾ, അത്‌ലറ്റിക് മത്സരങ്ങൾ കോർപറേഷൻ സ്റ്റേഡിയത്തിലും നടത്തും.
25 മുതൽ 92 വയസ് വരെയുള്ളവർ പങ്കെടുക്കും. അത്‌ലറ്റിക് മത്സരങ്ങൾ 22ന് രാവിലെ ആരംഭിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ അഡ്വ. അഖിലസ് സുധാകരൻ, എം.എം.എ റസാഖ്, രാമസ്വാമി, കെ.വി.വിനോദ് എന്നിവർ പങ്കെടുത്തു.