
തൃശൂർ: കൂടിയാട്ടത്തിന്റെ പരിശീലനം, സംരക്ഷണം, പ്രചാരണം എന്നിവ ലക്ഷ്യമാക്കി തൃശൂരിൽ കൂടിയാട്ടക്കളം എന്ന കലാസ്ഥാപനം ആരംഭിക്കുന്നു. നാളെ രാവിലെ 10ന് പാറമേക്കാവ് രോഹിണി കല്യാണ മണ്ഡപത്തിൽ കൂടിയാട്ട ഗുരുക്കന്മാരായ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം രാമചാക്യാർ, കലാമണ്ഡലം ഗിരിജാ ദേവി എന്നിവർ ഉദ്ഘാടനം നിർവഹിക്കും. വേദിയിൽ കലാമണ്ഡലം ജയരാജനും സംഘവും അവതരിപ്പിക്കുന്ന മിഴാവിൽ തായമ്പക അരങ്ങേറും.
കലമാണ്ഡലം സിന്ധുവിന്റെ നേതൃത്വത്തിൽ കൂടിയാട്ടത്തിന്റെയും അനുബന്ധ കലകളുടെയും പരിശീലനം, രംഗാവതരണം എന്നിവ നടത്തുന്നതോടൊപ്പം ചാക്യാർകൂത്ത്, പാഠകം, മിഴാവിൽ തായമ്പക, മിഴാവിൽ മേളം തുടങ്ങിയ കലകളുടെ പരിശീലനവും രംഗാവതരണങ്ങളും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ പ്രഫ. ജോർജ് എസ്.പോൾ, കലാമണ്ഡലം സിന്ധു, ശ്രീധരൻ തേറമ്പിൽ എന്നിവർ പങ്കെടുത്തു.