senior-journalist-foru

തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള പ്രതിമാസ പെൻഷൻ 15,000 രൂപയാക്കണമെന്ന് സീനിയർ ജേണലിസ്റ്റ്‌സ് ഫോറം കേരള ജില്ലാ ജനറൽബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പി.എഫ് പെൻഷൻ 7500 രൂപയെങ്കിലുമാക്കണം. മെഡിസെപ് ആരോഗ്യപദ്ധതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ, വർഗീസ് തരകൻ, ഫ്രാങ്കോ ലൂയിസ്, ജെ.ആർ.പ്രസാദ് എന്നിവരെ എം.എൽ.എ ആദരിച്ചു. ജോൺസൺ വി. ചിറയത്ത് അധ്യക്ഷനായി. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, എൻ.ശ്രീകുമാർ, ജോയ് എം.മണ്ണൂർ, കെ.കൃഷ്ണകുമാർ, ജോർജ് പൊടിപ്പാറ, പി.ജെ.കുര്യാച്ചൻ എന്നിവർ സംസാരിച്ചു.