
തൃശൂർ: എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന കരുതലും കൈത്താങ്ങും അദാലത്ത് 16ന് തുടങ്ങും. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ രാവിലെ 10ന് തുടങ്ങും. 17ന് തൃശൂർ ടൗൺ ഹാൾ, 21ന് തലപ്പിളളി സെന്റ് സേവിയേഴ്‌സ് ഫോറോണ ചർച്ച് ഹാൾ, 23ന് കൊടുങ്ങല്ലൂർ ടൗൺഹാൾ, 24ന് ഗുരുവായൂർ ടൗൺഹാൾ, 27ന് കുന്നംകുളം ബഥനി സ്‌കൂൾ, 28ന് ചാലക്കുടി കാർമ്മൽ ഹൈസ്‌കൂൾ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് അദാലത്ത്. രാവിലെ 10നാണ് എല്ലാ കേന്ദ്രങ്ങളിലും തുടങ്ങുക.
karuthal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പരാതി നൽകേണ്ടത്. സ്വന്തമായോ അക്ഷയ സെന്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്‌ക് വഴിയോ സമർപ്പിക്കാം. അദാലത്ത് സ്ഥലങ്ങളിലൊരുക്കിയ ഹെൽപ് ഡെസ്‌കിലൂടെയും നൽകാം.