licm

കയ്പമംഗലം : ട്വന്റി 20 കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നേതൃസംഗമവും പെരിഞ്ഞനം ട്രേഡ് സെന്ററിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ് , കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, ഹർഷാദ് തേപറമ്പിൽ, ശിവരാമൻ തറയിൽ എന്നിവർ പ്രസംഗിച്ചു.