
തൃശൂർ: എറണാകുളം എസ്.ആർ.എം റോഡിലുള്ള യോ മീഡിയ ഷൂട്ട് സ്‌കൂളിൽ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റർ, ചീഫ് കാമറ അസിസ്റ്റന്റ് എന്നീ സൗജന്യ മീഡിയ സ്‌കിൽ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസും, പ്ലസ്ടുവുമാണു യോഗ്യത. 1845 വയസിനിടയിലുള്ള തൊഴിൽരഹിതരായവർക്കാണു പ്രവേശനം. ഇന്ത്യ ഗവൺമെന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ സ്‌കിൽ ട്രെയിനിംഗ് ഡിവിഷനാണു യോ മീഡിയ. വിവരങ്ങൾക്ക് ഫോൺ: 944777411 2994111.
പത്രസമ്മേളനത്തിൽ യോ മീഡിയ ഷൂട്ട് സ്‌കൂൾ ഡയറക്ടർ കെ.എ. അബ്ദുൾ നൗഷാദ്, പ്രിയനന്ദനൻ, ലിജീഷ് മുല്ലേഴത്ത് എന്നിവർ പങ്കെടുത്തു.